Monday 3 October 2011

എന്‍റെ ബാല്യം



കവിതകള് പോസ്റ്റ് ചെയ്യാം എന്ന് കരുതിയാണ് ബ്ലോഗ് തുടങ്ങിയത്...പക്ഷെ ഇപ്പോള് മനസ്സ് ഒരുപാടു വര്ഷങ്ങള് പിന്നിലേക്ക് പോകുന്നു. കുട്ടിക്കാലം മറക്കാന് ആര്ക്കും ആവില്ലല്ലോ..കുട്ടിക്കാലത്തെ ഓര്മകളും രസങ്ങളും ഇഷ്ടപ്പെടുന്ന മാന്യ വായനക്കാര്ക്കായി ബ്ലോഗ് സമര്പ്പിക്കുന്നു.
 അച്ഛനും അമ്മയും ജോലിക്കാരയത് കൊണ്ട് ബാല്യകാല സ്മരണകള് മംഗലം എന്നാ അമ്മവീടിനെ ചുറ്റിപ്പറ്റി ആണ്..അച്ഛന്റെ തിരക്കുകളും അമ്മയുടെ പേപ്പര് valuation  camp ഒക്കെയായി വര്ഷത്തില് ഒരു മാസം ഞങ്ങള് കുട്ടിപട്ടാളത്തിന്റെ കയ്യിലാണ് മംഗലം വീട്. ഞാന്, ചേച്ചിമോള് എന്ന് ഞാന് വിളിക്കുന്ന എന്റെ ചേച്ചി, കുഞ്ഞമ്മയുടെ മക്കള്, പിന്നെ kannaum ചിക്കുവും. അവരാണ് കഥയിലെ നായകന്മാര്.
ഞങ്ങള് അഞ്ചു പെണ്കുട്ടികള്ക്ക്കൂടി ഉള്ള അകെ രണ്ടു സഹോദരന്മാരാണ് അതുകൊണ്ട് തന്നെ ഇത്തിരിയെ ഉളെങ്കിലും ഞങ്ങളുടെ heros ആണ് അവര്.  ചെങ്ങന്നൂര് പട്ടണത്തിലെ പത്തു സെന്റ് സ്ഥലത്തിലെ വീട്ടില് നിന്നും വിശാലമായ തൊടിയും ക്ഷേത്രവും ഒക്കെയുള്ള മംഗലത്ത് പോകാന് വേറെ ഒരു കാരണം കൂടി ഉണ്ട്. അവിടെ നല്ല സുന്ദരിയായ നന്ദിനി ഉണ്ട്...വായനക്കാര് തെറ്റിദ്ധരിക്കേണ്ട നന്ദിനി ഞങ്ങളുടെ സ്വന്തം പശു ആണ്...തലമുറകളായി നന്ദിനി എന്ന് മാത്രം പേരിടാന് വിധിക്കപ്പെട്ട നെറ്റിയില് ഒരു വെള്ള കുറി ഒക്കെ തൊട്ടു തൊഴുത്ത് നിറഞ്ഞു നില്ക്കുന്ന ഞങ്ങളുടെ ക്ഷീര റാണി. നല്ല പാലും തൈരും നെയ്യും ഒക്കെ കൂടി ഉള്ള ജീവിതം. മംഗലത്തെ വീട്ടിലെ എല്ലാവര്ക്കും അവിയല് ഒരു weekness ആണ്...അവിയലില് ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്ന് ഞങ്ങള് കളിയാക്കും . എന്നും അവിയലും കൂട്ടിയെ ഉണ്ണൂ.പിന്നെ അമ്മച്ചിടെ സ്പെഷ്യല് വെള്ളരിക്ക പച്ചടി...ഹാ..അതിന്റെ സ്വാദ് ഇപ്പോളും നാവിലുണ്ട്..കല്ച്ചട്ടിയുടെ ബ്ലാക്ക് background ഇല്നല്ല വെള്ള നിറത്തില് അങ്ങിങ്ങ് കടുകിനറെ സ്പെഷ്യല് ഡിസൈന് ഇല്...പിന്നെ കടുക് മാങ്ങാ...ഒന്നും പറയേണ്ട...അന്ന വിചാരം മുന്ന വിചാരം എന്നാണല്ലോ...
  നന്ദിനി ക്ക് കച്ചി ഇട്ടു കൊടുക്കുക എന്നൊരു വലിയ ജോലി ഞങ്ങള്ക്കുണ്ട് കേട്ടോ ..(കച്ചി എന്നത് ഒരു നാടന് പ്രയോഗം ആണ്..വൈക്കോല് എന്ന് അര്ഥം.,)..ഒടുവില് കച്ചി വലിച്ചാല് ചേര വന്നു കടിക്കും എന്നാ അപ്പൂപ്പന്റെ ഭീഷണിയില് ജോലിയും ഞങ്ങള് നിര്ത്തി. പകലത്തെ കളിയൊക്കെ കഴിഞ്ഞു നേരെ കുളിക്കാന് ആറ്റിലോട്ടു ഒരു പോക്കുണ്ട് .കാലികളെ മേയ്ച്ചുകൊണ്ട് പോകുന്നത് പോലെ.വീട്ടില് നിന്നിറങ്ങിയാല് ഒരു ഓട്ടമാണ് അത് ആറ്റില് ചെന്നെ നില്ക്കു. അന്യോന്യം വെള്ളം തെറിപ്പിച്ചും മീന് പിടിച്ചും ഒരു ബഹളമാണ്.അങ്ങനെ ഒരു ദിവസമാണ് അത് സംഭവിച്ചത്. കൂട്ടത്തില് ഏറ്റവും ചെറുത് ചിക്കു ആണ്.ഒരു ദിവസം കുളി കഴിഞ്ഞു അവന് ഒരോട്ടം.. ദാ...കിടക്കുന്നു നല്ല അസ്സല് ഫ്രഷ് ചാണകത്തില്...അവന്റെ സുന്ദര മേനി നല്ല ചാണകത്തില് അഭിഷേകിച്ചു കിടക്കുന്ന കാഴ്ച ..എല്ലാരും കൂടി ചിരിച്ചുപോയി...വീനതിനെക്കളും അവനു സങ്കടം ഞങ്ങളുടെ ചിരിയില് ആയിരുന്നു...പാവം അന്ന്അവനൊരു പേരിട്ടു "ചാനകസുരന്""( ചിക്കു ക്ഷമിക്കണേ...)
അങ്ങനെ കുളിയൊക്കെ കഴിഞ്ഞാണ് വീടിനു തൊട്ടു മുന്പിലെ ഭദ്രകാളി ക്ഷേത്രത്തില് പോക്ക്. അതിനു മുന്നേ വീടിന്റെ മുന്നിലെ അസ്ഥിത്തറയില്വിളക്ക് വെയ്ക്കാന്   അമ്മച്ചിയുടെ കൂടെ പോകണം. അപ്പൂപ്പന്റെയും അമ്മച്ചിയുടെയും അച്ഛനും അമ്മയുമാണ് അവിടെ ഉറങ്ങുന്നത്. നാലു തിരി എടുത്തു ഓരോ മന്ചെരത്തില് കൊളുത്തി തിരിച്ചു ക്ഷേത്രത്തില് പോകും.
നമ്മുടെ പൂര്‍വികരെ ദൈവത്തെ പോലെ കാണണം എന്നാ പാഠം അവിടെ നിന്നും പഠിച്ചു.പിന്നെ നാമജപമാണ്. രാമായണവും ഗീതയുമൊക്കെ നല്ല ഈണത്തില്‍ പാടി കേള്‍പ്പിക്കും.അപ്പൂപ്പന്‍ എഴുതിയ ഒരു നാമം ഉണ്ട്. "അരുണ കിരണ " എന്ന് തുടങ്ങുന്ന അനാമം ജപിച്ചു കഴിയുമ്പോലെക്കും ഞങ്ങള്‍ അടുത്ത വഴക്ക് തുടങ്ങിയിട്ടുണ്ടാകും. പിന്നെ കഞ്ഞി കുടിയാണ്. അപ്പൂപ്പന്‍ കുടിച്ച പ്ലേറ്റില്‍ അമ്മച്ചിക്കായി കുറച്ചു ബാക്കിയുണ്ടാകും. അതാണ് അമ്മച്ചി കുടിക്കുക. പങ്കു വെയ്ക്കലിന്റെ സുഖവും  സ്നേഹവും അവിടെ നിന്നാണ് ആദ്യം പഠിച്ചത്.അത്താഴം കഴിഞ്ഞാല്‍ മുന്നിലെ മുറിയില്‍ മെത്ത വിരിച്ചിട്ടു ഞങ്ങളെ നിരത്തി കിടത്തി ഉറക്കും. 
അങ്ങനെ ഓരോ അവധിക്കാലവും ഞങ്ങള്‍ക്ക് മറക്കാനാവാത്ത ബാല്യകാല സ്മരണകള്‍ ആണ്. എല്ലാം കഴിഞ്ഞു തിരിച്ചു ചെങ്ങന്നൂരിലെ വീട്ടിലേക്കു പോകുമ്പോള്‍ ഒരു വര്‍ഷത്തേക്കുള്ള ഓര്‍മ്മകള്‍ നിറച്ചാണ് പോകുന്നത്.അങ്ങനെ ഒരുനാള്‍ അപ്പൂപ്പന്‍ ഞങ്ങളെ വിട്ടു പോയി. ഞാനും കണ്ണനും കൂടി ഹോസ്പിടല്‍ റൂമിന്റെ വെളിയില്‍ നിന്ന് കെട്ടിപ്പിടിച്ചു കരഞ്ഞത് ഇന്നും ഓര്‍ക്കുന്നു. ഇന്നും ഞങ്ങളുടെ മനസ്സില്‍ നല്ല വെള്ളി തലമുടിയുമായി എപ്പോളും ചിരിച്ചു കൊണ്ടിരിക്കുന്ന അപ്പൂപ്പനാണ് ഉള്ളത്. ആദ്യമായി മരണം അടുത്ത് കണ്ടതും അന്നാണ്.
അപ്പൂപ്പന്റെ മരണ ശേഷം പാവം  അമ്മച്ചി ഒറ്റയ്ക്കായി. മക്കള്‍ക്കും കൊച്ചു മക്കള്‍ക്കുമായി പ്രാര്‍ത്ഥിച്ചു കൊണ്ട്ഭസ്മ ക്കുറി തൊട്ടു അങ്ങനെ. അവരുടെയൊക്കെ സ്നേഹത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും ഞാന്‍ അറിയുന്നത് ഞാന്‍ ഒരു അമ്മ ആയപ്പോളാണ്. എന്റെ ആദ്യ ഡെലിവറി ക്ക് ഹോസ്പിറ്റലില്‍ കൊണ്ട് പോയപ്പോലും പിന്നെ operation നു  കയറ്റിയപ്പോലും അമ്മച്ചി കരഞ്ഞുപോയി എന്ന് പിന്നീട് ഞാന്‍ അറിഞ്ഞു. operation കഴിഞ്ഞു അഭിയെ കാണാന്‍ വന്നപ്പോള്‍ എന്റെ കയ്യില്‍ പിടിച്ചു കരഞ്ഞതും ജന്മാതരങ്ങളില്‍ കൈമാറി വന്ന എ സ്നേഹത്തിന്റെ ചൂട് ആ വയസ്സായ വിരലുകള്‍ എനിക്ക് പറഞ്ഞു തന്നു.
രണ്ടു വില്ലന്മാരെ വളര്‍ത്താന്‍ പാടുപെട്ടു ഭഗവാനെ വിളിച്ചു പൊകുമ്പോള്‍ ഞങ്ങള്‍ അഞ്ചു പേരെ വളര്‍ത്തിയ ആ ക്ഷമ, ആ സ്നേഹം ഒക്കെ ഓര്‍ത്തു പോകും.
എന്‍റെ അഭിക്കും ആദിക്കും ഇത് പോലെയുള്ള ബാല്യം നഷ്ടമായല്ലോ എന്നൊരു സങ്കടം ഉണ്ട്.  അവര്‍ക്ക് പശു വെറും ഒരു domestic  അനിമല്‍ ആണ്. ചെരുപ്പ് ഇടാതെ നടക്കാന്‍ മടിക്കുന്ന വര്‍ക്ക് എങ്ങനെ മണ്ണിന്‍റെ, ഭൂമിയുടെ തുടിപ്പുകള്‍ അറിയും. ഫ്ലാറ്റിന്റെ ഇത്തിരി വട്ടത്തില്‍ സൈക്കിള്‍ ചവിട്ടുംപോലും ഹൈഡ് ആന്‍ഡ്‌ സീക്ക് കളിക്കുംപോലും അവരുടെ മനസ്സില്‍ ben10  ഉം ചോട്ടാ ഭീമും ആണ്.നമ്മളൊക്കെ ഭാഗ്യവാന്മാരാണ്. ഒന്ന് കണ്ണടച്ചാല്‍ ഒരുപാടു സന്തോഷം കൊണ്ട് തരുന്ന സുഖമുള്ള ഓര്‍മ്മകള്‍ നമുക്കുണ്ട്. അതിന്റെ പകുതിയെങ്കിലും നമ്മുടെ മക്കള്‍ക്കായി കൊടുക്കുക.  നാളെ ഒരു തിരി നമുക്കായി കൊളുത്താന്‍ അവര്‍ക്ക് തോന്നേണ്ടേ.

Sunday 2 October 2011

ഏകാന്തത

ഒറ്റപെടല്‍  എന്നുമെന്റെ   വേദനയാണ് ....
നിര്‍വചിക്കാനാവാത്ത  സമവാക്യങ്ങള്‍  പോലെ ..
ആരുമില്ലെന്ന  തോന്നല്‍ , നൊമ്പരമാണ്
സ്നേഹത്തിന്റെ  സുഗന്ധം  ഓര്‍ക്കുന്ന  നാഴികകള്‍ ..
കൈപിടിക്കാന്‍  ആരുമില്ലാത്ത  അവസ്ഥ , വിഷാദമാണ് ..
അര്‍ത്ഥമില്ലാത്ത ...മരണത്തിന്റെ  പൂര്‍വ  ഭാവം
പങ്കു  വെയ്ക്കനരുമില്ലാത്ത  മനസ്സ് , ഭാരമാണ്
ഉള്ളില്‍  കാടുകയറുന്ന  ചിന്തയുടെ  ഭാണ്ടക്കെട്ടുകള്‍ .....
കൂടെ   വാര്‍ക്കനില്ലാത്ത    കണ്ണുനീര്‍ , ജന്മ  ശാപമാണ്.
ചുടു  കാട്ടിലകപ്പെട്ട  ഹൃദയത്തിന്റെ  നിലവിളികള്‍ ...
സ്വന്തം  നിഴലുമില്ലെന്ന  തോന്നല്‍ , ഇരുട്ടാണ്‌ .
കൈ  വിട്ട   സുകൃതങ്ങളുടെ  പകരം  വീട്ടലുകള്‍ . ..
ഈ  ഓര്‍മ്മകള്‍  ഒരു  തണലായി  എന്നിലെക്കെതും ....
വീണ്ടും  ഞാന്‍  തനിചെന്ന  സത്യവുമായി .

Saturday 1 October 2011

Ente Sakhi....

മഴയുടെ ചില്ല് ജാലകത്തില് സഖി ...നീ എന്‍റെ മാത്രം കളിക്കൂട്ടുകാരി ആയിരുന്നു .നിന്നിലൂടെ ഞാന്‍ തീര്‍ത്ത ലോകം ..സൌഹൃടതാല്‍ നിറഞ്ഞിരുന്നു .അവിടെ പൂത്തു നിന്ന കിനാവുകള്‍ എല്ലാം ...എന്നോ നമ്മള്‍ തീര്‍ത്ത മണല്‍ കൊട്ടാരമായിരുന്നു .എന്‍റെ ഭാരമെല്ലാം നിന്നില്‍ തന്നു ...ഞാന്‍ എന്നും നിന്‍റെ മടിയില്‍ തല ചായ്ചിരുന്നു .വേദനകളുടെ ലോകത്ത് സഖി ,...നീ എന്‍റെ ചിരകാല മോഹം പോലെ സ്വാന്തനം ആയിരുന്നു .പേടിച്ചു ഞാന്‍ കരഞ്ഞു തളരുമ്പോള്‍ നിന്‍റെ ...തണുത്ത വിരലുകലെന്നും എനിക്ക് കുളിരായിരുന്നു.നമ്മുടെ ഇണക്കവും പിണക്കവും എല്ലാം ...ഒരു ചെറു വേനല്‍ മഴ പോലെ സുന്ദരമായിരുന്നു .പുതു മണ്ണിന്‍ ഗന്ധവും അതിലെ നനവും...നമ്മുടെ സ്നേഹത്തിന്‍റെ കലോച്ചകലായിരുന്നു .എത്ര ജന്മത്തിന്‍ പുണ്യമാണ് നീ സഖി ...നിന്‍റെ വാചാലത തീര്‍ത്ത എന്‍റെ മൌനം .കാലമേറെ കഴിയുമ്പോള്‍ ,... വേനല്‍ മഴ മാറി ...പുതിയ കിളികളിവിടെ ....തണലില്‍ ചേക്കേറും .എങ്കിലും എന്‍റെ മനസ്സില്‍ സഖി ...നീ ഒരു കുഞ്ഞു പൂവ് പോലെ ...മഴ പോലെ ...